കരുനാഗപ്പള്ളി: ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ എൻ.എസ്.എസ് സപ്തദിനസഹവാസക്യാമ്പ് സമാപിച്ചു. കുല ശേഖപുരം എച്ച്.എസ്.എസിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കുലശേഖരപുരം മൂന്നാം വാർഡ് സംഘമിത്ര സുനാമി കോളനിയിൽ പ്രവേശനകവാടം വിദ്യാർഥികൾവൃത്തിയാക്കി സ്നേഹാരാമം നിർമ്മിച്ചു. സമർപ്പണ യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിപ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. പി.കെ.സാവിത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിഹാബ് എസ്.പൈനുംമൂട്, എൻ.എസ്.എസ്. ഓഫീസർ കെ.എസ്.ബിന്ദു, വി.ആർ.വിദ്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ.വീണാറാണി സ്വാഗതവും വോളണ്ടിയർ ലീഡർ തഥാഗത് അജയ് നന്ദിയും പറഞ്ഞു.