പുത്തൂർ : കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 12,13, 14 തീയതികളിൽ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം - ഡോക്കുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ ചലച്ചിത്ര ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10 ന് വെണ്ടാർ ശ്രീ വിദ്യാധിരാജ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ ഡോ.ബിജു 'സിനിമയുടെ രാഷ്ട്രീയ സാമൂഹ്യ പരിവർത്തനങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ശ്രീ വിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഗൗതം കൃഷ്ണ അദ്ധ്യക്ഷനാകും. ചലച്ചിത്ര നിർമ്മാതാവ് അഡ്വ.കെ.അനിൽകുമാർ അമ്പലക്കര ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് മുഖ്യാതിഥിയാകും. ഫെസ്റ്റിവൽ ഡയറക്ടർ പല്ലിശ്ശേരി, ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ലാലാ മണി ,സി.മുരളീധരൻ പിള്ള, കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിക്കും. കുളക്കട ഗ്രാമ പഞ്ചായത്തംഗം അഖില മോഹനന്റെ ആരംഭ ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്.