photo
പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ‌ഡോ.എസ്.ആർ. കൃഷ്ണമനോഹർ അനുസ്മരണ സമ്മേളനം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡോ.എസ്.ആർ.കൃഷ്ണമനോഹറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവകാരുണ്യ മേഖലകളിൽ ഡോ.കൃഷ്ണമനോഹർ നൽകിയിട്ടുള്ള സേവനങ്ങൾ സ്മരണീയമാണെന്ന് പി. കൃഷ്ണൻകുട്ടി പറഞ്ഞു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.ബാബുപണിക്കർ അദ്ധ്യക്ഷനായി. എ. ഇബ്രാഹിംകുട്ടി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി. ബാലകൃഷ്ണൻ, ജെ. മോഹനകുമാർ, സി.ബി.പ്രകാശ്, തരംഗിണി ബാബു, ഷൈലജ ബി, കെ.ബാലചന്ദ്രൻപിള്ള, സി.ബാബു, കെ. സോമരാജൻ, ജി.രജി, ലൈബ്രറി സെക്രട്ടറി വി.സുന്ദരേശൻ, ജോ.സെക്രട്ടറി ബി. മുരളി എന്നിവർ സംസാരിച്ചു.