 
അഞ്ചൽ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും മലമേൽ ടൂറിസം വികസന സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന മലമേൽ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ചലച്ചിത്ര താരവും ജീവകാരുണ്യ പ്രവർത്തകയുമായ ഡോ.സോണിയ മൽഹാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം.സജാദ് അദ്ധ്യക്ഷനായി. ഡി.ടി.പി.സി അഡ്മിനിസ്ട്രേഷൻ ഓഫീസർ ഗീത, കവയിത്രി സ്വപ്ന ജയകുമാർ, വികസനസമിതി വൈസ് പ്രസിഡന്റ് എൻ.കെ.ബാലചന്ദ്രൻ, സെക്രട്ടറി യു.വി.വിഷ്ണു ,ട്രഷറർ ഷജിൽ ബാബു,അംഗങ്ങളായ ബി.ഗോപകുമാർ, ടി. അജയകുമാർ, എ.എൻ.അജിതൻ തുടങ്ങിയവർ സംസാരിച്ചു.