എഴുകോൺ : ആദ്യകാല കമ്മ്യൂണിസ്റ്റ് സംഘാടകനും താലൂക്ക് വൊളണ്ടിയർ ക്യാപ്ടനും ആയിരുന്ന കെ.മാധവൻ പിള്ളയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. കരീപ്ര ഇലയത്ത് നടന്ന അനുസ്മരണ സമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.രാജേന്ദ്രൻ പ്രതിഭകളെ ആദരിച്ചു. നെടുമൺകാവ് റൂറൽ സഹകരണ സംഘം പ്രസിഡന്റ് ആർ. മുരളീധരൻ,വാക്കനാട് ക്ഷീര സംഘം പ്രസിഡന്റ് ജി.മോഹനൻ , കരീപ്ര ഗ്രാമ പഞ്ചായത്ത് അംഗം ടി.എസ്. ഓമന കുട്ടൻ, ബി.വിക്രമൻ പിള്ള, എസ്.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.