കൊട്ടാരക്കര : കശുഅണ്ടി കറപുരണ്ട കൈകൾ ആ പുസ്തകം പ്രകാശനം ചെയ്തപ്പോൾ വിസ്മയിച്ചുപോയത് നൂറുകണക്കിന് ആളുകളാണ്. അപ്പോഴും മുൻ മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്യേണ്ട ചടങ്ങ് കാണാൻ എത്തിയ രത്നമ്മക്ക് അമ്പരപ്പ് മാറിയിട്ടില്ല. ഇന്നലെ എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വേറിട്ട പുസ്തകപ്രകാശന ചടങ്ങ് നടന്നത്. കശു അണ്ടി തൊഴിലാളി കുടുംബത്തിൽ നിന്ന് ആ മേഖലയിൽ നേതാവായി മാറിയ എഴുകോൺ സന്തോഷ് ആദ്യമായി പുറത്തിറ
ക്കിയ കാവ്യ സമാഹാരമാണ് ഒസ്യത്തിൽ ഇല്ലാത്ത പൂവ്. പുസ്തകം പ്രകാശനത്തിന് നിശ്ചയിച്ച ജി. സുധാകരൻ വരില്ല എന്ന് അറിയിച്ചപ്പോഴാണ് സദസിൽ ഉണ്ടായിരുന്ന കശു അണ്ടി തൊഴിലാളി ഗുരുനാഥമുകൾ സ്വദേശി രത്നമ്മയെ വേദിയിലേക്ക് ക്ഷണിച്ചത്. അപ്രതീക്ഷിതമായി ക്ഷണിക്കപ്പെട്ട ആശങ്കയോടെയാണ് രത്നമ്മ വേദിയിൽ എത്തിയത്. പ്രമുഖ കവികൾ കുരീപ്പുഴ ശ്രീകുമാറും പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ളയും സാംസ്‌കാരിക പ്രവർത്തകരായ അഡ്വ. ഡി. സുരേഷ് കുമാർ, ഡോ സി. ഉണ്ണികൃഷ്ണൻ, ബീന സജീവ് എന്നിവർ അടക്കമുള്ളവരും പങ്കെടുക്കുന്ന വേദിയിൽ രത്നമ്മ പുസ്തകം ചരിത്രകാരനും ജെ.എൻ.യു അദ്ധ്യാപകനുമായ ഡോ.ബർട്ടൻ ക്ളീറ്റസിന് നൽകി പ്രകാശനം ചെയ്തത്. ചടങ്ങിൽ കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനായി. ഡോ.മുഹമ്മദ് കബീർ പുസ്തക പരിചയം നടത്തി. അഡ്വ.ഡി.സുരേഷ് കുമാർ, ഡോ.സി.ഉണ്ണികൃഷ്ണൻ , പി. സജി, ബീന സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള , ഡോ.സി. രത്നാകരൻ, ഡോ.കെ.ഹർഷകുമാർ, സവിൻ സത്യൻ, ബിജു എബ്രഹാം, ഷമ്മി പ്രഭാകർ , സുരേന്ദ്രൻ കടയ്ക്കോട്, വി.സന്ദീപ്, ഡോ.എസ്.ഷാജൻ, ഡോ.ബേര ആർ.ഉദയ് , വിശ്വൻ കുടിക്കോട്, എഴുകോൺ രാജ്മോഹൻ ,ടി.ജി.ചന്ദ്രിക, ബിജു രാജ്, ജി.ആനന്ദൻ, പി.വിജയൻ എന്നിവർ സംസാരിച്ചു. ഷീബ എം.ജോൺ സ്വാഗതവും എഴുകോൺ സന്തോഷ് മറുമൊഴിയും പറഞ്ഞു. ടി.ജി. ചന്ദ്രകുമാരി, അൻസാരി ബഷീർ, വി.എൻ. പ്രസാദ്, ചന്ദ്രഗുപ്തൻ കുഴിമതിക്കാട്, അജീഷ ശശി, ദിലീപ് ബാബു, വി. ദിലീപ് കുമാർ, എസ്.ബിജു രാജ്, രജനി ഉദയൻ , ഡി. മണിലാൽ, ലെനിൻ പത്മാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എഴുകോൺ സന്തോഷിന്റെ കവിതകളുടെ ആലാപനവും ഉണ്ടായിരുന്നു.