കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് ബി.എം സ്മാരക ഓഫീസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ഫെഡറൽ ബാങ്കിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ ധർണ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിന്മോൻ ഉദ്ഘാടനം ചെയ്യും. വൈ.എഫ് നേതാക്കളായ യു.കണ്ണൻ, ഷിഹാൻബഷി, അരവിന്ദ് സുരാജ് മാധവൻ, നിധൻരാജ് എന്നിവർ നേതൃത്വം നൽകും.