kaleethrata-
തൊടിയൂർ പഞ്ചായത്ത് ക്ഷീര കർഷകർക്ക് നൽകുന്ന കാലിത്തീറ്റയുടെ വിതരണം പുലിയൂർ വഞ്ചി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അഡ്വ.സി.ഒ.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ : തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം പുലിയൂർവഞ്ചി വടക്ക് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ക്ഷീര കർഷകരെ സഹായിക്കാൻ പാലിന് സബ്സിഡി, കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സി.കണ്ണൻ പറഞ്ഞു. ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗം രാജുക്കുട്ടൻ പിള്ള അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി രാധാമണി സ്വാഗതം പറഞ്ഞു. സുധി, അബ്‌ദുൾസമദ്, ചന്ദ്രലേഖ,ഷംന, രമാദേവി, ശാന്ത തുടങ്ങിയവർ സംസാരിച്ചു.