കൊല്ലം: പള്ളിത്തോട്ടം പുന്തലത്ത് വീട്ടിൽ ധവസീ പാണ്ഡ്യന്റ വീടിന്റെ ഭാഗമായ പലഹാര യൂണി​റ്റ് കത്തി​ നശി​ച്ചു. ഇന്നലെ വൈകിട്ട് നാലി​നായി​രുന്നു തീപിടി​ത്തം. രണ്ട് ജീവനക്കാർ പലഹാരം ഉണ്ടാക്കിയ ഊണ് കഴിക്കാൻ പോയ സമയത്താണ് തീ കത്തുന്നത് കണ്ടത്. ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കശുഅണ്ടി തോട് ഇട്ടാണ് ഇവർ അടുപ്പ് കത്തിച്ചിരുന്നത്. അടുപ്പിൽ നിന്ന് ഉയർന്ന തീ മുകളിൽ പാകിയിരുന്ന ഷീറ്റിലും ഓടിലും കത്തി പടരുകയായിരുന്നു. കടപ്പാക്കടയിൽ നിന്നു ഒരു യൂണിറ്റും ചാമക്കടയിൽ നിന്ന് രണ്ട് യൂണിറ്റും ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തി​യത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ധവസി പാണ്ഡ്യൻ പറഞ്ഞു. പളളിത്തോട്ടം പൊലീസ് സ്ഥത്തെത്തി​യി​രുന്നു.