കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണ കപ്പ് ഇന്ന് കൊല്ലത്തെത്തും. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് നിന്ന് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയിൽ എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം ഉണ്ടാകും. ജില്ലയിൽ പ്രവേശിച്ച ശേഷം വിവിധ ഭാഗങ്ങളിൽ കപ്പിന് സ്വീകരണം നൽകും.
കുളക്കടയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം, മാർത്തോമ്മ ഹൈസ്‌കൂൾ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, നെടുവത്തൂർ ജംഗ്ഷൻ, എഴുകോൺ, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജംഗ്ഷൻ, ഇളമ്പള്ളൂർ ജംഗ്ഷൻ, കേരളപുരം ഹൈസ്‌കൂൾ, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് കക്കോട്, ടി.കെ.എം എച്ച്.എസ്.എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കൽ, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലാണ് കപ്പിന് ജില്ലയിൽ സ്വീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.