തൊടിയൂർ: കോലഞ്ചേരിയിൽ നടന്ന സംസ്ഥാന സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസ്ലമിന് സ്വർണ മെഡൽ. നേരത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ അസ്ലം തൊടിയൂർ എൽ.വി യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സെൻസായ് ഷിഹാൻ നൈസാമും സെൻസായി അയൂബുമാണ് മുഹമ്മദ് അസ്ലമിന്റെ പരിശീലകർ. തൊടിയൂർ വെളുത്ത മണൽ സുജീന മൻസിലിൽ അമീറിന്റെയും നിഷയുടെയും മകനാണ്. സഹോദരി സുൽത്താനയും ബ്ലാക്ക് ബെൽറ്റ് ജേതാവാണ്.