തൊടിയൂർ: കാരൂർ സ്മാരക അഖില കേരള നാടകശാലാ ചെറുകഥാ മത്സരത്തിൽ ആന്റണി കാലടിയും ഡോ. പ്രേംരാജ് ബംഗളൂരുവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
10000, 5000 രൂപ വീതവും പ്രശസ്തിപത്രവും സമ്മാനമായി നൽകും. മൂന്നാം സ്ഥാനം നേടിയ 35 പേർക്ക് സർട്ടിഫിക്കറ്റും നൽകും. രചനകൾ നാടശാല മാഗസിനിൽ പ്രസിദ്ധീകരിക്കുമെന്ന് കൺവീനർ മെഹർഖാൻ ചേന്നല്ലൂരും കമ്മിറ്റി അംഗങ്ങളായ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, അബ്ബാ മോഹൻ, ഡി.മുരളീധരൻ, ഡോ. നിമ പത്മാകരൻ, മധു ആദിനാട്, നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി എന്നിവർ പറഞ്ഞു.
14ന് ഉച്ചയ്ക്ക് 2.30ന് നാടകശാലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയിൽ രാജു, പി.കെ.ഗോപൻ, ഡി.സുകേശൻ, സൂസൻ കോടി, തങ്കച്ചി പ്രഭാകരൻ, കെ.ജി.രവി, എം.അൻസാർ, ആർ.സോമൻപിള്ള, അഡ്വ. രാജീവ് രാജധാനി, ഷാജഹാൻ രാജധാനി, എവർ മാക്സ് ബഷീർ, എൻ.അജയകുമാർ, വലിയത്ത് ഇബ്രാഹിം കുട്ടി, അനിയൻസ് ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.
നാടകശാല മാഗസിൻ പ്രകാശനവും കവിഅരങ്ങും ഓട്ടോറിക്ഷ തൊഴിലാളികൾക്കും കലാകാരന്മാർക്കുമുള്ള ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടനുബന്ധിച്ച് നടക്കും.