track-
ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്കുള്ള ചുക്ക് കാപ്പി വിതരണത്തിന്റെ സമാപനവും പുതുവർഷ റോഡ് അപകട രക്ഷാദൗത്യ ഉദ്ഘാടനവും ട്രാക്ക് കലണ്ടർ പ്രകാശനവും എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്കുള്ള ചുക്ക് കാപ്പി വിതരണത്തിന്റെ സമാപനവും പുതുവർഷ റോഡ് അപകട രക്ഷാദൗത്യ ഉദ്ഘാടനവും ട്രാക്ക് കലണ്ടർ പ്രകാശനവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ.ടി​.ഒയുമായ ആർ. ശരത്ചന്ദ്രൻ അദ്ധ്യക്ഷനായി. ട്രാക്ക് വോളണ്ടി​യർമാർക്കുള്ള രണ്ട് ലക്ഷത്തി​ന്റെ ഇൻഷ്വറൻസ് വിതരണവും റോഡ് സുരക്ഷ സന്ദേശവും കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി​.ഒ എസ്. ബിജു നിർവഹിച്ചു. മുഖ്യ പ്രഭാഷണവും വോളണ്ടി​യർമാർക്കുള്ള യൂണിഫോം വിതരണവും ചവറ ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് ഹെഡുമായ എൻ.എസ്. അജിത്ത് നിർവഹിച്ചു. ട്രാക്ക് സെക്രട്ടറിയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കെ. ദിലീപ് കുമാർ, കൊല്ലം മെഡിസിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. രത്‌നകുമാർ, റിട്ട. ജയിൽ ഡി ഐ.ജി ബി​. പ്രദീ, ട്രാക്ക് മുൻ സെക്രട്ടറി ഡോ. ആതുര ദാസ്, ട്രഷർ യു.സി. ആരിഫ്, സന്തോഷ്‌ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചുക്ക് കാപ്പി വി​തരണ കൺവീനർ ജലീൽ ഇബ്രാഹിം, ടീം ലീഡർമാരായ സാംസൺ തങ്കശേരി, നൗഷാദ്, അഡ്വ സന്തോഷ്‌ തങ്ങൾ, കെ.എൻ പിള്ള, മുകേഷ്, അമൽ, ഗിരികൃഷ്ണൻ, അനീഷ് ആനന്ദ്, മിനി എന്നിവരെ ആദരിച്ചു.