കൊട്ടാരക്കര: നാഗമ്പടം ശിവഗിരി തീർത്ഥാടക പദയാത്രാ സംഘത്തിനെ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര 852-ാം നമ്പർ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശാഖാ മന്ദിരത്തിന് മുന്നിൽ നൽകിയ സ്വീകരണത്തിന് ശാഖാ ഭാരവാഹികളായ ദുർഗാ ഗോപാലകൃഷ്ണൻ, അവണൂർ സന്തോഷ്,അശോകൻ, മോഹനൻ, സുദേവൻ കൽപ്പകവാടി തുടങ്ങിയവർ നേതൃത്വം നൽകി. ദുർഗാ ഗോപാലകൃഷ്ണൻ പദയാത്രികരുടെ രഥത്തിലെ ഗുരു വിഗ്രഹത്തിൽ ഹാരാർപ്പണം നടത്തി. സന്തോഷ് അവണൂർ ജാഥാ ക്യാപ്ടൻ കെ.കെ.വിജയകുമാറിനും ഹാരാർപ്പണം നടത്തി. നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ സംസാരിച്ചു.