വടക്കുംതല : പനയന്നാർ കാവ് ഭഗവതി ക്ഷേത്രത്തിൽ പറയ്‌ക്കെഴുന്നെള്ളത്ത് കൊല്ലക കരയിൽ നിന്ന് തുടങ്ങി. കൊവിഡ്കാലത്ത് മുടങ്ങിയിരുന്ന പറയെടുപ്പ് 4 വർഷത്തിന് ശേഷം തിങ്കളാഴ്ച പുനരാംഭിച്ചു. ഗജരാജൻ പനയന്നാർ കാവ് കാളിദാസൻ ദേവിയുടെ തിടമ്പേറ്റിയാണ് അഞ്ചുകരകളിലേക്കും പുറപ്പെടുന്നത്. പൊതുയോഗ തീരുമാന പ്രകാരം പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും മാത്രമേ ഇറക്കി പൂജ ഉണ്ടാകൂ. ചൊവ്വയും ബുധനും കൊല്ലക , 4ന് കൊച്ചു മേക്ക് അഞ്ച് ,ആറ് മേക്ക് , 7,8,9 തെക്ക്, 10,11,12 കിഴക്ക് എന്നിവടങ്ങളിൽ പറയ്‌ക്കെഴുള്ളത്ത് എത്തിച്ചേരുമെന്ന് പ്രസിഡന്റ് എസ്.മുരളീധരൻ പിള്ളയും സെക്രട്ടറി ശിവപ്രസാദും അറിയിച്ചു.