പട്ടാഴി: പട്ടാഴിയിലെ എം.സി.സി ക്രിക്കറ്റ് ക്ളബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന പട്ടാഴി പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കത്തിന് പൊതുസമ്മേളനത്തോടുകൂടി വിരാമമായി. പട്ടാഴി, മൈലം, തലവൂർ, കുളക്കട എന്നി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നടത്തിയ ലീഗിൽ ലോർഡ്‌സ് ഏനാത്ത് ഒന്നാം സ്ഥാനവും ബോംബ് സ്‌ക്വഡ് കോട്ടാത്തല രണ്ടാം സ്ഥാനവും തട്ടകം പട്ടാഴി മൂന്നാം സ്ഥാനവും നേടി. അർഷാദ് പട്ടാഴി അദ്ധ്യക്ഷനായി. അഭിരാം സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം അനന്ദു പിള്ള ഉദ്ഘാടനം നിർവഹിച്ചു. .ഒന്നാം സ്ഥാനക്കാർക്ക് എ.ഡി കമ്പനി എം.ഡി ആര്യ ട്രോഫി സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം യദുകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. പട്ടാഴി ജനപ്രതിനിധികളായ ശുഭകുമാരി, ആനി മാത്യു, സജീവ് കല്ലൂർ, ജെയിൻ ജോയി,രഞ്ജിത രതീഷ്, സുജാത എന്നിവർ സംസാരിച്ചു. മനോജ് ആറാട്ടുപുഴ നന്ദി പറഞ്ഞു.