കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 46-ാം വാർഷിക പൊതുയോഗവും സെമിനാറും റിട്ട. ജില്ലാ ജഡ്ജി​ ലീലാമണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഹെഡ് ഓഫീസായ കൊല്ലം കടവൂർ കോട്ടയ്ക്കകം എം.ജനാർദ്ദനൻ സപ്തതി ഹാളിൽ നടന്ന ചടങ്ങി​ൽ സംസ്ഥാന പ്ര സിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, പ്രൊഫ. രഘുനാഥൻ പിള്ള, സൊസൈറ്റി ജനറൽ സെക്രട്ടറി പാച്ചല്ലൂർ ശ്രീനിവാസൻ, വി.ബാബു തുടങ്ങിയവർ സംസാരി​ച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.