
പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കരവാളൂർ കുണ്ടുമൺ കഴിപ്പുഴ പുത്തൻ വീട്ടിൽ കെ.എസ്.രാജൻ പിള്ള (64) നിര്യാതനായി. കരവാളൂർ ടൗൺ വാർഡ് അംഗമായിരുന്നു. 4ന് രാവിലെ 9ന് കരവാളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി കരവാളൂർ എൽ.പി.എസിൽ എത്തിച്ച് 10.45ന് പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ഓമന അമ്മ. മകൻ: വിപിൻ രാജ്. മരുമകൾ: നീതു.