t
ഗവർണറുടെ എസ്.എഫ്.ഐ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മുൻകാല പ്രവർത്തകർ ചിന്നക്കടയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു



കൊല്ലം: ഗവർണറുടെ എസ്.എഫ്.ഐ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മുൻകാല പ്രവർത്തകർ ചിന്നക്കടയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി സി. ബാൾഡ്വിൻ അദ്ധ്യക്ഷനായി.
കണ്ണൂർ സർവ്വകലാശാല മുൻ പി.വി.സി ഡോ. സാബു അഹമ്മദ്, എം. നൗഷാദ് എം.എൽ.എ, പ്രൊഫ. രാമചന്ദ്രൻ, പ്രൊഫ.വി. ഹർഷകുമാർ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ സ്വാഗതവും എസ്.എൻ കോളേജ് മുൻ യൂണിയൻ ചെയർമാൻ ബി. ജയകുമാർ നന്ദിയും പറഞ്ഞു.