s
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ ശുചീകരണ യജ്ഞം മന്ത്രി വി. ശിവൻകുട്ടി മേയർ പ്രസന്ന ഏണസ്റ്റിന് മാലിന്യക്കൂട കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ കൊല്ലം ആശ്രാമം മൈതാനം വൃത്തി​യാക്കി​. മന്ത്രി വി.ശിവൻകുട്ടി മേയർ പ്രസന്ന ഏണസ്റ്റിന് മാലിന്യക്കൂട കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴി​ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ശുചിത്വ മിഷൻ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി. 54 ഏക്കറുള്ള മൈതാനത്തെ വിവിധ യൂണിറ്റുകളായി തിരിച്ചു. പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ജലം പമ്പ് ചെയ്യാനുള്ള ക്രമീകരണവും സജ്ജമാക്കി​. ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് കൃത്യമായ ഇടവേളകളിൽ കുടിവെള്ളവും ഭക്ഷണവും നൽകി.