കൊല്ലം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) നോൺ വൊക്കേഷണൽ ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 7 മുതൽ 9 വരെ തൃശൂർ, ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. 7ന് പ്രതിനിധി സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യം. എൻ.സൈമൺ ജോസ് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി കെ.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. 8ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എൻ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റോജി പോൾ ഡാനിയൽ അദ്ധ്യക്ഷനാകും. കെ.ഗോപകുമാർ, ഷാജി പാരിപ്പള്ളി, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ പി.നവീന എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ സെമിനാറും യാത്രഅയപ്പ് സമ്മേളനവും വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 9ന് വിദ്യാഭ്യാസ സമ്മേളനം ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.ഗോപകുമാർ അദ്ധ്യക്ഷനാകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യും.