കൊല്ലം: മന്നത്ത് പത്മനാഭന്റെ 147- ാം ജയന്തി കോൺഗ്രസിന്റെ വിവിധ ബൂത്ത് കമ്മിറ്റികളുടെയും മാതൃ സാംസ്‌കാരിക സമിതിയുടെയും നേതൃത്വത്തിൽ പള്ളിമൺ കിഴക്കേക്കരയിൽ ആഘോഷിച്ചു..കോൺഗ്രസ് നേതാവ് ആസാദ് നാൽപ്പങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. ദിപുലാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷാൻ, എസ്.ആർ. സൂര്യദാസ്, ബി. അജികുമാർ, ആർ.എസ്. അതുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബൂത്ത് ജനറൽ സെക്രട്ടറി യു. രഞ്ജിത്ത് സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിഭു സുരേഷ് നന്ദിയും പറഞ്ഞു.അക്ഷയ പ്രസാദ്, സിജു ജെ.ജോയ്, അജി ഉണ്ണിത്താൻ എന്നിവർ നേതൃത്വം നൽകി.