ഓച്ചിറ: കോൺഗ്രസ് സേവാദൾ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാദൾ നൂറാം വാർഷികാഘോഷപരിപാടികൾക്ക് ഓച്ചിറ കോൺഗ്രസ് ഭവനിൽ തുടക്കമായി. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ് കേക്ക് മുറിച്ച് നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ചൂളൂർ ഷാനി അദ്ധ്യക്ഷത വഹിച്ചു . യു. ഡബ്ല്.ഇ സംസ്ഥാന സെക്രട്ടറി ബോബൻ ജി നാഥ് മുഖ്യ പ്രഭാഷണം നടത്തി. കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായി തിരഞ്ഞെടുത്ത സേവാദൾ ജില്ലാ സെക്രട്ടറി ആദിനാട് മജീദിനെ കരുനാഗപ്പള്ളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ കെ.എ.ജവാദ് ആദരിച്ചു. നീലികുളം സദാനന്ദൻ, ജില്ലാ സെക്രട്ടറി മേടയിൽ ശിവപ്രസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അൻസാർ മലബാർ, സോമരാജൻ, കോൺഗ്രസ് നേതാക്കളായ മെഹർ ഖാൻ ചേന്നല്ലൂർ, സത്താർ ഓച്ചിറ, വരുൺ ആലപ്പാട്, അനില ബോബൻ, സോമ അജി തുടങ്ങിയവർ സംസാരിച്ചു.