പരവൂർ: ഡോ.ആർ.പ്രസന്നകുമാർ രചിച്ച 'ഉറച്ചതാണ് വേരുകൾ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും പരവൂർ കെ.എച്ച്.എസ് അദ്ധ്യാപകനായിരുന്ന ഭാസ്ക്കരപിള്ള, കവി പരവൂർ ജോസ് കുട്ടി, എഴുത്തുകാരൻ പരവൂർ ജയകുമാർ എന്നിവരുടെ അനുസ്മരണവും ഫാസ് ഹാളിൽ നടന്നു. പരവൂർ നാടകശാല ചെയർമാൻ കെ.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് കെ.സദാനന്ദൻ അദ്ധ്യക്ഷനായി. കവിതാ സമാഹാരത്തിന്റെ പ്രകാശനം എഴുത്തുകാരനും പ്രഭാഷകനുമായ രാജേഷ് എസ്.വള്ളിക്കോട് ഭാസ്ക്കരപിള്ളയുടെ ഭാര്യ സലീലാദേവിക്ക് നൽകി നിർവഹിച്ചു.
ഡോ.കെ.സന്തോഷ് കുമാർ ( സീനിയർ ലക്ചറർ, ഡയറ്റ് ), ഡോ.വി.ആർ പ്രതിഭ (ഖത്തർ സാംസ്ക്കാരിക വേദി), ഷീബ ദിൽഷാദ് (കവയത്രി ), നിഷ വിജയൻ (അദ്ധ്യാപിക) എന്നിവർ പുസ്തകം പരിചയപ്പെടുത്തി. കലക്കോട് എസ്.സി.ബി പ്രസിഡന്റ് എം.പി.ഗോപകുമാർ, കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം ആനയടി പ്രസാദ്, കവിയും ഗാനരചയിതാവുമായ ആർ.എം.ഷിബു എന്നിവർ സംസാരിച്ചു. എ.എസ്.ശ്രീഗണേഷ്, ഫാസ് പ്രസിഡന്റ് കെ.സദാനന്ദൻ, സെകട്ടറി വി.രാജു എന്നവർ അനുസ്മരണ പ്രഭാഷണം നടത്തി. വി.രാജു സ്വാഗതവും എസ്. രാജീവൻ ഉണ്ണിത്താൻ നന്ദിയു പറഞ്ഞു.