പുനലൂർ: നാടിന്റെ സാംസ്കാരിക പുരോഗതിയും കലാ-കായിക വൈജ്ഞാനിക മികവുകളും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതികമ്മ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം മുഹമ്മദ് അൻസാരി അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യുട്ടീവ് അംഗം കെ.എസ്.പ്രസാദ് ആദ്യ പുസ്തകം വിതരണം ചെയ്തു.സെക്രട്ടറി മുഹമ്മദ് ബിലാൽ, മുഹമ്മദ് അജ്മൽ, ഷാനിഫ തുടങ്ങിയവർ സംസാരിച്ചു.