കൊല്ലം: കലോത്സവ വേദികളിൽ കുടിവെള്ളം പകരാകാൻ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം 'തണ്ണീർ കൂജ'കൾ. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവത്കരണവും ലക്ഷ്യം വച്ചാണ് മൺകൂജകളിലും മൺഗ്ലാസുകളിലും ദാഹജലം നൽകുന്നത്.

വെൽഫെയർ കമ്മിറ്റിയാണ് തണ്ണീർ കൂജയെന്ന ആശയം മുന്നോട്ടുവച്ചത്.

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനൊപ്പം ജീവിത ശൈലി രോഗങ്ങളെ അകറ്റാൻ പ്രകൃതിയിലേക്ക് മടങ്ങുകയെന്ന ആശയം പുതുതലമുറയ്ക്ക് പകരുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.

പാലക്കാട് പെരിങ്ങോട്ടുകുറിശിയിലുള്ള 40 മൺപാത്ര നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ് മൺകൂജകളും ജഗ്ഗുകളും ഗ്ളാസുകളും എത്തിച്ചത്. ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ഓർഡർ നൽകിയത്. വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ എം.നൗഷാദ്, ബി.അഭിലാഷ്, എം.ബി.ഷാക്കിർ, റഫീഖ് മായനാട് എന്നിവർ ചേർന്ന് മൺപാത്രങ്ങൾ ഏറ്റുവാങ്ങി.

മൺ കൂജ - 500

മൺ ജഗ് - 250

മൺ ഗ്ലാസ് - 31