photo
കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കേണ്ട ഭൂമി

5.7 കോടി രൂപ ചെലവിൽ

കൊട്ടാരക്കര: ശിലപാകി മൂന്ന് മാസമെത്തുമ്പോഴും കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയില്ല. നടപടിക്രമങ്ങൾ പൂർത്തിയായില്ലേൽ തിടുക്കപ്പെട്ട് നിർമ്മാണോദ്ഘാടനം നടത്തിയതെന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. 5.7 കോടി രൂപ മുടക്കിയാണ് കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ ഡയറ്റും ജില്ലാ വിദ്യാഭ്യാസ ഓഫീസുമൊക്കെ പ്രവർത്തിക്കുന്ന വളപ്പിലാണ് പുതിയ കെട്ടിടവും നിർമ്മിക്കേണ്ടത്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തറയൊരുക്കിയശേഷമാണ് കഴിഞ്ഞ ഒക്ടോബർ 10ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്.

ബുദ്ധിമുട്ടുകൾക്ക് പരിഹാരം

വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായാൽ നിലവിൽ ഇവിടെ വിദ്യാഭ്യാസ ഓഫീസുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ പരിഹാരമാകും. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ളവർ എത്തിച്ചേരുന്ന വിദ്യാഭ്യാസ ഓഫീസുകൾ പഴഞ്ചൻ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്ഥല സൗകര്യങ്ങൾ തീരെയില്ല, ഉള്ളത് ജീർണാവസ്ഥയിലും. ആ ദുരിതങ്ങൾക്കാണ് മാറ്റമുണ്ടാകേണ്ടത്.

ഹൈടെക് സൗകര്യങ്ങൾ

17000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് പുതുതായി നിർമ്മിക്കുക. ഇതിൽ താഴത്തെ നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, ഓഫീസ് മുറികൾ, റെക്കാഡ് മുറി, വിവിധ സെക്ഷൻ ഓഫീസുകൾ, ലോബി, ടൊയ്ലറ്റുകൾ എന്നിവയും രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കാഡ് മുറികൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ മുറി, ഡയറ്റ് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, ടൊയ്ലറ്റ് എന്നിവയും മൂന്നാം നിലയിൽ

ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ടൊയ്ലറ്റുകൾ എന്നിവയുമാണ് സജ്ജമാക്കുക.