photo
തെന്മല വനവികാസ ഏജൻസിയുടെയും ഒറ്റക്കൽ വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന പ്രകൃതി പഠന ക്യാമ്പ് തെന്മല ഡി.എഫ്.ഒ അനിൽ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: തെന്മല വനവികാസ ഏജൻസിയുടെയും ഒറ്റക്കൽ വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പും പ്രകൃതി സ്നേഹ പഠന യാത്രയും നടത്തി. തിരുവനന്തപുരം ചെമ്പഴന്തി ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ലക്ഷ്യമിട്ടാണ് പഠന യാത്രയും ക്യാമ്പും സംഘടിപ്പിച്ചത്. തെന്മല വനശ്രീ ഓഡിറ്റോറിയക്കിൽ നടന്ന ക്യാമ്പ് തെന്മല ഡി.എഫ്.ഒ അനിൽ ആന്റണി ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസർ സി.ശെൽവരാജ് അദ്ധ്യക്ഷനായി. ബി.എഫ്.ഒ സൂരജ് ജി.നായർ, പ്രൊഫ.ഡോ.എം.ജി.ഗോവിന്ദ്, എൻ.അഭിലാഷ്,സോഫിയ റാം,എഫ്.ഡി.എ മെമ്പർ ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് തെന്മല ഇക്കോ ടൂറിസം മേഖല, പാലരുവി, ഒറ്റക്കൽ മാൻപാർക്ക് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്നേഹ യാത്രയും നടത്തി.