കരുനാഗപ്പള്ളി: റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കുക, നാളികേരത്തിന് താങ്ങുവില പ്രഖ്യാപിക്കുകയും പച്ചത്തേങ്ങ സംഭരണം പുനസ്ഥാപിക്കുകയും ചെയ്യുക, വന്യമൃഗ ആക്രമണം തടയുവാൻ നടപടിയെടുക്കുക, നെല്ലിന്റെ സംഭരണ വില ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 5ന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. സുഭാഷ് ബോസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള ജില്ലാ ജനറൽ സെക്രട്ടറി ജോൺസൺ വർഗ്ഗീസ്, ജില്ലാ കമ്മിറ്റി അംഗം മായാദേവി മാലുമേൽ, നിയോജകമണ്ഡലം ഭാരവാഹികളായ ഷാനവാസ് കുറ്റിയിൽ , കാർത്തികേയൻ മണ്ഡലം പ്രസിഡന്റുമാരായ കെ. രഘു, ഡി. വിജയൻ, സന്തോഷ്ബാബു, സതീശൻ , ശിവൻ,പിള്ള, സലിം കുമാർ, അനിൽ കുറ്റിവട്ട എന്നിവർ സംസാരിച്ചു.