d
ബിബിൻ

കൊല്ലം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. ചവറ തെക്കുംഭാഗം നടക്കാവിൽ കോനാഴികത്ത് താഴെ ബിബിനാണ്(28) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ലക്ഷ്മിനടയിലുള്ള ബേക്കറിയിൽ ജോലി ചെയ്യുന്ന പ്രതി അവിടെ എത്തിയ പെൺകുട്ടിയുമായി പരിചത്തിലാകുകയും തന്ത്രപൂർവ്വം പ്രതിയുടെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എ.എസ്.ഐ ജലജ, സി.പി.ഒമാരായ ഷമീർ, സുരേഷ്, ദീപുദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.