ചാത്തന്നൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നതിനാൽ സ്ത്രീകൾ സംഘടിത ശക്തിയായി മാറേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്ന് ഐക്യമഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി. സുഭദ്രാമ്മ അഭിപ്രായപ്പെട്ടു. ആദിച്ചനല്ലൂർ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സീത ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐക്യമഹിള സംഘം ജില്ലാ വൈസ് പ്രസിഡന്റ്, പരവൂർ മുനിസിപ്പാലിറ്റി കൗൺസിലറുമായ ഗീത മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.പി ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു, ഷാലു. വി. ദാസ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മിനി രാജൻ (പ്രസിഡന്റ്), സൗമ്യ,വസന്ത, മീന രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്‌), സീത ശിവൻകുട്ടി (സെക്രട്ടറി), ആര്യ, റീന (ജോയിന്റ് സെക്രട്ടറി), സേതുലക്ഷ്മി (ട്രഷറർ).