കൊല്ലം: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പട്ടത്താനം ഗവ. എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ പട്ടത്താനം കുട്ടിക്കാർണിവൽ സംഘടിപ്പിച്ചു. എം. നൗഷാദ് എം.എൽ.എ റാലി ഫ്ലാഗ് ഒഫ് ചെയ്തു. ഇതോടനുബന്ധിച്ച് നടത്തിയ ഫുഡ് ഫെസ്റ്റ് വടക്കേവിള ഡിവിഷൻ കൗൺസിലർ എസ്. ശ്രീദേവിയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻദേവ് മുഖ്യാതിഥിയായിരുന്നു. കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പി.ടി.എ പ്രസിഡന്റ് എസ്. ഷൈലാൽ, പ്രഥമാദ്ധ്യാപിക എസ്. ലളിതാഭായി, പി.ടി.എ വൈസ് പ്രസിഡന്റ് ഡി. ബൈജു, സ്റ്റാഫ് സെക്രട്ടറി ബി.നജു തുടങ്ങിയവർ പങ്കെടുത്തു.