koshi-
ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രികരുടെ സംഗമം വരിഞ്ഞ വിള പള്ളി അങ്കണത്തിൽ ഫാ. കോശി ജോർജ് ഉദ്ഘാടനം ചെയ്യുന്നു. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ, കൺവീനർ ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ എന്നിവർ സമീപം

കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാനായ ആർ. ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്നു ള്ള 32-ാം ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പുന്നക്കോട് മേഖലയിലെ വിവിധ മതസംഘടനകളുടെയും എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. മരുതമൺ പള്ളി ശാഖ ഗുരു മന്ദിരത്തിൽ പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി സത്യ ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണവും അന്നദാനവും നൽകി. വരിഞ്ഞവള സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് അങ്കണത്തിൽ നടന്ന ശിവഗിരി തീർത്ഥാടന സംഗമം ഫാ.കോശി ജോർജ് ഉദ്ഘാടനം ചെയ്തു . ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ,ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, പദയാത്ര ഉപക്യാപ്ടൻമാരായ ശാന്തിനി കുമാരൻ, ഇടമൺ രതീ സുരേഷ്, കെ.എൻ. നടരാജൻ ഉഷസ്, ശോഭന ആനക്കോട്ടൂർ, പൂവറ്റൂർ ഉദയൻ എന്നിവർ സംസാരിച്ചു. കുരിശടി ജംഗ്ഷനിൽ നിന്ന് ജാഥയെ ഫാ.കോശി ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.