tracking-
അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ വനമേഖലയിൽ നടന്ന ദേശീയ ട്രക്കിംഗ് ക്യാമ്പ് കമാൻഡന്റ് ലെഫ്ടനന്റ് കേണൽ വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: കേരള ബറ്റാലിയൻ 9 കൊട്ടാരക്കര എൻ.സി.സിയുടെ നേതൃത്വത്തിൽ ദേശീയ ട്രക്കിംഗ് ക്യാമ്പ് അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ വനമേഖലയിൽ സംഘടിപ്പിച്ചു.

കേരള - ലക്ഷദ്വീപ് തുടങ്ങിയ ഡയറക്ടറേറ്റിന് പുറമേ ഒഡീഷ, ഉത്തർപ്രദേശ്, പോണ്ടിച്ചേരി, തമിഴ്നാട് തുടങ്ങിയ മേഖലകളിലെ എൻ.സി.സി കേഡറ്റുകളാണ് പരിശീലത്തിന് എത്തിയത്.

പക്ഷി മൃഗാദികളെയും വനങ്ങളെയും സംരക്ഷിക്കുക, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

അരിപ്പ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർന്ന ദേശീയ ട്രക്കിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം കമാൻഡന്റ് ലെഫ്ടനന്റ് കേണൽ വിനോദ് കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി കമാൻഡൻസ് ദുബാഷ്, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.