dd
പഴയാറ്റിൻകുഴിയിൽ അപകടത്തിൽപ്പെട്ട കാർ

കൊല്ലം: പഴയാറ്റിൻ കുഴിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മത്സ്യവ്യാപാരിക്കും കാർ ഓടിച്ചിരുന്ന സ്വകാര്യ ആശുത്രിയിലെ ഡോക്ടർക്കും പരിക്കേറ്റു.

പഴയാറ്റിൻ കുഴിയിലെ ഡിമോസ് ഫർണിച്ചർ ഷോറൂമിന് മുമ്പിൽ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. കൊല്ലംഭാഗത്ത് നിന്ന് വരുകയായിരുന്ന കാറും ജംഗഷ്ന് സമീപമുള്ള ഇട റോഡിൽ നിന്ന് ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹന യാത്രികൾ റോഡിലേക്ക് തെറിച്ചുവീണു. കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കലുങ്കിലേക്ക് ഇടിച്ചുകയറി. സാരമായി പരിക്കേറ്റ കൂട്ടിക്കട സ്വദേശിയായ മത്സ്യവ്യാപാരി ഷാജിയെയും കാർ ഓടിച്ചിരുന്ന ഡോക്ടറെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. സ്കൂട്ടറിനും കേടുപാടുണ്ടായി.