കരുനാഗപ്പള്ളി: റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണക്കൊലുസ് ട്യൂട്ടോറിയൽ അദ്ധ്യാപകൻ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറി. പട:വടക്ക് ചാങ്ങയിൽ പടീറ്റതിൽ ചന്ദ്രബാബുവിനാണ് കൊലുസ് ലഭിച്ച്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് സമീപം റോഡിൽ കൊലുസ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടമസ്ഥർ കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.