
കൊട്ടിയം: തഴുത്തല ഗീത മന്ദിരത്തിൽ ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ വനിത സംഘം പ്രതിനിധിയും സുരേഷ് ബാബുവിന്റെ ഭാര്യയുമായ രാധാമണി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ സുരേഷ് (കൊട്ടിയം എസ്.എൻ ഐ.ടി.ഐ), ദീപ്തി സുരേഷ് (ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് അംഗം, വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ).