 
മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല സംഘടിപ്പിച്ച ഗ്രന്ഥശാല ബാലോത്സവത്തിൽ വിജയികളായ ബാലവേദി അംഗങ്ങൾക്കുള്ള സമ്മാന വിതരണം, സംസ്ഥാന സർക്കാരിന്റെ ഭരണ ഭാഷ സദ് സേവന പുരസ്‌കാരത്തിന് അർഹനായ കെ.നജുമുദ്ദീനെയും 2022 ലെ സംസ്ഥാനത്തെ മികച്ച റവന്യു റിക്കവറി തഹസിൽ ദാർ എന്ന പദവിക്ക് അർഹനായ എം.അൻസറിനെയും ആദരിക്കൽ, പെൺപക്ഷ വായന മത്സര വിജയികൾക്കുള്ള സമ്മാന ദാനം എന്നിവ ഉൾപ്പെടുത്തി മികവ് 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം അമ്പിളി ഉദ്‌ഘാടനം ചെയ്തു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷനായി. കെ.നജിമുദീൻ, എം.അൻസാർ, ജോ. സെക്രട്ടറി വി.സിന്ധു, ഭരണസമിതി അംഗം ഷാരി വി.ഭരൻ എന്നിവർ സംസാരിച്ചു.