
എഴുകോൺ: കർണാടകയിലെ മംഗലാപുരം വിട്ലയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അറുപറക്കോണം സ്നേഹ നിവാസിൽ കെ.ദിനേശ് കുമാറാണ് (55) മരിച്ചത്. നവംബർ 19 നായിരുന്നു അപകടം. റോഡരികിൽ ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന ദിനേശ്കുമാറിനെ നിയന്ത്രണം തെറ്റി വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം കെ.എം.സി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തുടർന്ന് മെഡിക്കൽ സംഘത്തോടൊപ്പം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരിച്ചു. ഭാര്യ: സുനിമോൾ.
മക്കൾ: സ്നേഹ, ശ്വേത. സംസ്കാരം പിന്നീട്.