beach-
ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ പ്രവർത്തകർക്കൊപ്പം സ്മിത കൊല്ലം ബീച്ചിൽ

തൊടിയൂർ: രണ്ടു കാലുകൾക്കും ജന്മനാ സ്വാധീനമില്ലാതെ വീട്ടിനുള്ളിൽത്തന്നെ

കഴിഞ്ഞിരുന്ന 38 കാരിയായ യുവതിയെ ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കല്ലേലിഭാഗം യൂണിറ്റിലെ പ്രവർത്തകർ നവവത്സരാഘോഷത്തോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ എത്തിച്ച് ആഘോഷ പരിപാടികളിൽ പങ്കാളിയാക്കി. തൊടിയൂർ പഞ്ചായത്തിലെ കാരൂർപ്പാടം കോളനിക്ക് സമീപത്തെ വഴി സൗകര്യമില്ലാത്ത ചെറിയ വീടിനുള്ളിൽ അമ്മയ്ക്കും സഹോദരനുമൊപ്പം കഴിയുന്ന സ്മിതയെ വീൽച്ചെയറിൽ എടുത്താണ് പാലിയേറ്റീവ് വോളണ്ടിയർമാർ സമീപത്തെ റോഡിൽ എത്തിച്ചത്. പിന്നീട് സെന്ററിന്റെ വാഹനത്തിൽ വീൽചെയർ സഹിതം കൊല്ലം ബീച്ചിൽ എത്തിച്ചു. തുടർന്ന് വീൽച്ചെയറിൽ എടുത്ത് കുട്ടികൾ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്ര ചെയ്യാനും ബീച്ചിലെ മറ്റ് കാഴ്ചകൾ കാണാനും അവസരം ഒരുക്കി.

ജീവതത്തിൽ ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലെന്ന് സ്മിത കരുതിയ കാര്യങ്ങളാണ് പാലിയേറ്റീവ് പ്രവർത്ത

കർ പ്രാവർത്തികമാക്കിയത്. അതിന്റെ സംതൃപ്തിയാലാണ് ഇപ്പോൾ സ്മിത.

സി.എൽ.പി.സി കല്ലേലി യൂണിറ്റ് പ്രസിഡന്റ് ബീന, സെക്രട്ടറി സുരേഷ്

പനയ്ക്കൽ, വോളണ്ടിയർമാരായ ലാലി, സുനിൽ,സുജാത കടവിക്കാട്ട്, സിന്ധു, സജീന, ഷെമീന എന്നിവർ സ്മിതയ്ക്കൊപ്പമുണ്ടായിരുന്നു.