photo
പാർശ്വഭിത്തി അരിഞ്ഞെടുത്ത അലിമുക്കിൽ നിന്നും ആരംഭിക്കുന്ന -പുന്നല റോഡിൻെറ വശം

പത്തനാപുരം: പാർശ്വഭിത്തിയില്ലാത്ത അലിമുക്ക്-പുന്നല റോഡ് അപകടക്കെണിയായി മാറുന്നു. പുനലൂർ -മൂവാറ്റ്പുഴ റോഡിലെ അലിമുക്കിൽ നിന്ന് പുന്നല റോഡിലേക്ക് കയറുന്ന ഭാഗത്താണ് പാർശ്വഭി നിർമ്മിക്കാത്തത്. ഇത് കാരണം പുന്നല ഭാഗത്ത് നിന്നും അലിമുക്ക് ഭാഗത്തു നിന്നും ഗ്രാമീണ റോഡിലേക്ക് കടന്ന് പോകുന്ന വാഹനങ്ങൾക്ക് ഇവിടം ഭീഷണിയാണ്.

പാർശ്വഭിത്തി നി‌ർമ്മിച്ചില്ല

റോഡ് നവീകരണത്തിന്റെ ഭാഗമായി അലിമുക്കിൽ നിന്ന് പുന്നലയിലേക്ക് കടന്ന് പോകുന്ന റോഡിന്റെ പാതയോരം വരെ അരിഞ്ഞെടുത്തിരുന്നു. അലിമുക്കിൽ നിന്ന് പുന്നല വഴി പത്തനാപുരത്തും കറവൂരിലും കടന്ന് പോകുന്ന റോഡിന്റെ പാർശ്വഭിത്തിയാണ് അരിഞ്ഞെടുത്തത്. ഇത് കാരണം വാഹന യാത്രക്കാർക്ക് പുറമെ കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ആശങ്കയേറിയതാണ്. വന മേഖലയിലേക്കും കടന്ന് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തി ഇല്ലാത്തത് ചരക്ക് കയറ്റിയെത്തുന്ന ലോറികൾക്കും ഭീഷണിയാണ്. കഴിഞ്ഞ ആറ് മാസം മുമ്പാണ് പാതയോരം ഇടിച്ചു മാറ്റിയത്.