കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക്ക് ആക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) രംഗത്ത്. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം 'കൈറ്റ് ഉത്സവം' ആപ്പ് വഴി ലഭിക്കും.

ആപ്പ് കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മത്സര ഇനങ്ങളുടെ വിവരങ്ങൾ, രജിസ്‌ട്രേഷൻ, ഓരോ സ്‌റ്റേജിലെയും ഇനങ്ങൾ, മത്സരം അവസാനിക്കുന്ന സമയം, ടാബുലേഷൻ തയ്യാറാക്കൽ, വേദികളിലേക്കുള്ള ലൊക്കേഷൻ എന്നിവ അറിയാനുള്ള സംവിധാനം ആപ്പിലുണ്ട്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് 'കൈറ്റ് ഉത്സവം ' ആപ്പ് ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.