പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിൽ കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ അദ്ധ്യക്ഷ പി.ശ്രീജ ചാത്തന്നൂർ എ.സി.പിക്ക് പരാതി നൽകി. നഗരസഭ സെക്രട്ടറി പരവൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ട് ആകാനോ തനിയെ തീപിടിക്കാനോ ഉള്ള സാഹചര്യമില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. രണ്ട് വർഷം മുൻപ് ഉണ്ടായ തീപിടിത്തത്തിൽ ഷെഡിംഗ് യൂണിറ്റിലെ യന്ത്രങ്ങളും വൈദ്യുതി സംവിധാനവും കത്തി നശിച്ച് അര കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പിന്നീട് പ്ലാസ്റ്റിക് സംസ്കരണം നടന്നിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ക്ലീൻ കേരളയ്ക്കു കൈമാറുന്ന ജോലിമാത്രമാണ് നടന്നിരുന്നത്.