എഴുകോൺ : എഴുകോൺ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിലേക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് എഴുകോൺ ശാഖ സ്മാർട്ട് ടി.വി സംഭാവന ചെയ്തു. മാനേജർ വെങ്കിടേഷ് പെരുമാൾ, നിതീഷ് ചന്ദ്രൻ,സി.ഡി.എസ്. ചെയർ പേഴ്സൺ പ്രീത. എം.പി., മെമ്പർ സെക്രട്ടറി ജി.ശങ്കരൻ കുട്ടി, അക്കൗണ്ടന്റ് ബീന എന്നിവർ ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.