mannam-ezhukone
എഴുകോൺ 1370-ാം നമ്പർ ശ്രീധർമ്മശാസ്താ വിലാസം എൻ.എസ്.എസ്. കരയോഗത്തിൽ നടന്ന മന്നം ജയന്തി ആഘോഷം.

എഴുകോൺ : എഴുകോൺ 1370-ാം നമ്പർ ശ്രീധർമ്മശാസ്താ വിലാസം എൻ.എസ്.എസ് കരയോഗം 147-ാമത് മന്നം ജയന്തി ആചരിച്ചു.കരയോഗം പ്രസിഡന്റ് ആർ.ഗംഗാധരൻ പിള്ള, സെക്രട്ടറി എസ്.പ്രശാന്ത് എന്നിവർ ചേർന്ന് പതാക ഉയർത്തി. ട്രഷറർ ഗീതാകുമാരി, കരയോഗം എക്സിക്യുട്ടീവ് അംഗങ്ങളായ ഗോപിനാഥൻ പിള്ള , രവീന്ദ്രൻ പിള്ള മറ്റ് കരയോഗാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മന്നത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണം , പായസ വിതരണം എന്നിവ നടന്നു.