photo
0എം.കെ.തങ്കപ്പൻ സാംസ്കാരിക വേദി വായനശാലയുടെ നേതൃത്വത്തിൽ സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിക്കുന്നു.

കരുനാഗപ്പള്ളി: എം.കെ.തങ്കപ്പൻ സാംസ്കാരിക വേദി വായനശാലയുടെ നേതൃത്വത്തിൽ എം.എസ്.രുദ്രൻ സാഹിത്യ പുരസ്കാരം കവി ഇടക്കുളങ്ങര ഗോപന് സി.ആർ.മഹേഷ് എം.എൽ.എ നൽകി. സുനാമിയിൽ ജീവൻ ബലി അർപ്പിക്കപ്പെട്ട 141 ജീവനുകളെ സ്മരിച്ച് ഓർമ്മ ദീപം തെളിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഓർമ്മദീപം തെളിച്ചു. അരുൺ കാളിശ്ശേരിയുടെ 18ാം വളവ് എന്ന പുസ്തക പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ, വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, നിഷാ അജയകുമാർ, സ്റ്റേറ്റ് ലൈബ്രറി അംഗം വിജയ കൃഷ്ണൻ , കനകരാഘവൻ , എ.പ്രദീപ്, 5-ാം വാർഡ് മെമ്പർ, ലീജു, ടി. ലാൽ ജീ, സെൽവകുമാർ, വിമൽ ജോഷി ,ഓമനക്കുട്ടൻ, പ്രിയങ്കാ റജി എന്നിവർ സംസാരിച്ചു.