
എഴുകോൺ: ചൊവ്വള്ളൂർ ചുമടുതാങ്ങി ജംഗ്ഷനിൽ കാറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ നല്ലില അതുൽ ഭവനിൽ തുളസീധരന്റെയും മഞ്ജുവിന്റെയും മകൻ അതുലാണ് (19) മരിച്ചത്. ബുധനാഴ്ച രാവിലെ 8.45 നാണ് സംഭവം. ശിവഗിരി പാതയിൽ എഴുകോൺ ഭാഗത്തേക്ക് വരികയായിരുന്നു കാറും ബൈക്കും. ചുമട് താങ്ങി ജംഗ്ഷനിൽ നിന്ന് കാറ് പെട്ടെന്ന് പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നാലെ വരികയായിരുന്ന ബൈക്ക് കാറിലിടിച്ച് അതുൽ റോഡിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊട്ടാരക്കരയിലെ വാഹന ഷോറൂമിൽ ജീവനക്കാരനായിരുന്നു അതുൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. എഴുകോൺ പൊലീസ് കേസെടുത്തു. സഹോദരൻ : അരുൺ