
പാരിപ്പള്ളി: വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കല്ലുവാതക്കൽ ഗ്രാമ പഞ്ചായത്തിൽ ലോൺ - ലൈസൻസ് - സബ്സിഡി മേള സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ.ശാന്തിനി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത കുമാരി അദ്ധ്യക്ഷയായി. ഇത്തിക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ഐ.ശശികല വിഷയാവതരണം നടത്തി. മേളയിൽ വായ്പ, സബ്സിഡി, ഉദ്യം രജസ്ട്രേഷൻ, കെ.സിഫ്റ്റ് തുടങ്ങിയവ വിതരണം ചെയ്തു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.സുഭദ്രാമ്മ, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് പൂവത്തൂർ, വിവിധ ബാങ്ക് മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ശശികല സ്വാഗതവും രേഷ്മാ മോഹൻ നന്ദിയും പറഞ്ഞു.