പോരുവഴി: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ.അജയകുമാർ സ്വാഗതം പറഞ്ഞു. ഇതോടൊപ്പം പ്രവർത്തിക്കുന്ന പ്ലാന്റ് ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി നിർവഹിച്ചു. പദ്ധതി സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.സജികുമാർ വിശദീകരിച്ചു. കെട്ടിട നിർമ്മാണം സംബന്ധിച്ച റിപ്പോർട്ട് എൽ.ഐ.ഡി ആൻഡ് ഇ.ഡി അസിസ്റ്റന്റ് എൻജിനീയർ എൽ.അജിത അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അനിൽ തുമ്പോടൻ, ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ പിള്ള, ഗുരുകുലം രാകേഷ് , പ്രകാശിനി, രജനി, ഷാനവാസ്, പ്രസന്നകുമാരി, ശ്രീലത രഘു, ഹരി കുമാർ, നസീമബീവി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി, പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ്, സൂപ്രണ്ട് അൻസർ, അസി. സെക്രട്ടറി സിദ്ധിഖ്കുട്ടി എന്നിവർ സംസാരിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.കൃഷി ഓഫീസർ ബിനിഷ നന്ദി പറഞ്ഞു.