
കൊല്ലം: മയ്യനാട് വെള്ളമണൽ ഗവ.ഹൈസ്‌കൂളിലെ 1987-88 ബാച്ച് പൂർവ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും നടന്നു. 'സ്‌നേഹ സ്പർശം 2023' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിട്ട. അദ്ധ്യാപകൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി എം.ജെ.അൻവർ അദ്ധ്യക്ഷനായി. ഉദയകുമാർ സ്വാഗതം പറഞ്ഞു. പൂർവ അദ്ധ്യാപകരായ കെ.മണി, മണിദാസ്, ജയശ്രീ, ഷീല, സൈനബ, സേവിനി, ജനറമ്മ എന്നിവർ സംസാരിച്ചു.